ഗാന്ധിപീസ് ഫൗണ്ടേഷനും ഗാന്ധി ദർശൻ സമിതിയും സംയുക്തമായി സംഘടിപ്പിച്ച 'ഗാന്ധി സ്മൃതി'പരിപാടിയുടെ ഭാഗമായി ജനുവരി 29 ന് കോളേജിൽ നടത്തിയ സെമിനാർ പ്രമുഖ വിദ്യാഭ്യാസ വിദഗ്‌ധനും ഗാന്ധിയൻ ചിന്തകനുമായ ഡോ .പി.വിശ്വനാഥൻ നായർ ഉദ്‌ഘാടനം ചെയ്തു .'ഗാന്ധിജിയും അടിസ്ഥാന വിദ്യാഭ്യാസവും ' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കേരളാ സർവകലാശാലാ ഗാന്ധിയൻ പഠന കേന്ദ്രം മുൻ കോ- ഓർഡിനേറ്റർ ജെ.എം.റഹിം സർ പ്രഭാഷണം നടത്തി.കോളേജ് പ്രിൻസിപ്പാൾ ഡോ .കെ.രാജേശ്വരി ടീച്ചർ അധ്യക്ഷത വഹിച്ചു . .ഗാന്ധി പീസ് ഫൗണ്ടേഷൻ ഭാരവാഹികളായ വി.സുകുമാരൻ സർ ,ഡോ .പി.പ്രതാപൻ സർ പ്രോഗ്രാം ഉണ്ടായിരുന്നു. കൺവീനർമാരായ കൃഷ്ണ.എം.എസ് , അഖിൽ മോഹൻ എന്നിവർ സംസാരിച്ചു ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു .ഗാന്ധി ഫോട്ടോ പ്രദർശനം കോളേജ് പ്രിൻസിപ്പാൾ ഡോ .കെ.രാജേശ്വരി ടീച്ചർ ഉദ്‌ഘാടനം ചെയ്തു .
Comments
Post a Comment